തിരുവനനന്തപുരം: ക്യാൻസർ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യചികിത്സ നൽകുന്ന പദ്ധതി. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവർക്ക് ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. അതത് ആശുപത്രിയിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗൺസലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാചെലവുകൾ വഹിക്കാൻ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികൾ:
1.ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം
2.ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ
3.ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ
4.ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്
5.ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം
6.ഐ എം സി എച്ച്, മെഡിക്കൽ കോളേജ്, കോഴിക്കോട്
7.ഐ. സി. എച്ച്, മെഡിക്കൽ കോളേജ്, കോട്ടയം
8.കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ്, കണ്ണൂർ
9.റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം
10.ജനറൽ ആശുപത്രി, എറണാകുളം
11.മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ
12.ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം
from Anweshanam | The Latest News From Health https://ift.tt/2zyBnDB
via IFTTT