പൈനാപ്പിള്‍ കൊണ്ട് ഒട്ടെറെ ഗുണങ്ങളാണ് ഉള്ളത്. ആരോഗ്യ കാര്യത്തിനാായിരിക്കും നമ്മള്‍ കൂടുതല്‍ പൈനപ്പിള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണ കാര്യത്തിലും പൈനാപ്പിള്‍ ഉത്തമമാണ്. ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ഉണര്‍വ്വ് നല്‍കന്‍ പൈനാപ്പിളിന് സാധിക്കും.
പൈനാപ്പിളില്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്റി ഓക്സിഡന്റുകള്‍ ലഭിക്കുന്നു. ഇത് കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. അതുപോലെ പൈനാപ്പിള്‍ ജൂസ് കുടിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.
മുഖക്കുരു കാരണം വലയുന്നവര്‍ക്കും പൈനാപ്പിള്‍ സഹായകമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രക്രിയ സുഖമമാക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിക്കുന്നത് മൂലം കാലുകളുടെ വീണ്ടുകീറല്‍ മാറുന്നു. അതുപോലെ ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാനും പൈനാപ്പിള്‍ ഉത്തമമാണ്. സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്നത്തിനും ഉത്തമ പരിഹാരമാണ് പൈനാപ്പിള്‍.
from Anweshanam | The Latest News From Health https://ift.tt/2zyJtMB
via IFTTT