Breaking

Monday, September 3, 2018

നാലാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി; ഇംഗ്ളണ്ടിന് പരമ്പര

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ളണ്ടിന്. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ  ഇംഗ്ളണ്ട്  സ്വന്തമാക്കിയതോടെയാണ്  ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സതാപ് ടണിൽ നടന്ന നാലാം ടെസ്റ്റിൽ 60 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച   ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് കീഴടങ്ങിയത്. ഇന്ത്യയും വിജയിച്ചു. 

സതാംപ്ടണില്‍ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിവസം 184 റണ്‍സിന് എല്ലാവരും പുറത്തായി. 58 റണ്‍സെടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ 51 റണ്‍സെടുത്തു. ആര്‍. അശ്വിന്‍ 25 റണ്‍സെടുത്തു. ഇംണ്ടിന് വേണ്ടി മൊയീന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. എട്ടിന് 260 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടമായി. 69 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്.



from Anweshanam | The Latest News From India https://ift.tt/2Ng4zH0
via IFTTT