Breaking

Monday, September 3, 2018

വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് 60ലേറെ അശ്ലീല വീഡിയോകള്‍; യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റിൽ. ഹരിയാനയിലെ യുവമോർച്ച ഉപാധ്യക്ഷൻ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. സംസ്ഥാന മഹിള കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷ രഞ്ജീത മേഹ്ത്ത നൽകിയ പരാതിയിലാണ് അറസ്റ്റ്. 

അഞ്ച് വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ പിഴ എന്നീ ശിക്ഷകള്‍ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

ആഗസ്ത് 29, 30 തിയ്യതികളിലാണ് വീഡിയോകള്‍ അയച്ചത്. സംഭവത്തെ കുറിച്ച് സൈബർ സെൽ വിഭാഗവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

യുവനേതാവിനെ ന്യായീകരിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇയാളെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു. 

അതേസമയം, സുഹൃത്തുക്കളുടെ കൈയിൽ ഫോൺ നൽകിയപ്പോൾ അബദ്ധവശാൽ അമിത്തിന്‍റെ ഫോണിൽ നിന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നെന്ന് ബി.ജെ.പി അധ്യക്ഷൻ ദീപക് ശർമ പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2NHz4Tj
via IFTTT