സൗത്താംപ്‌ടണ്‍: നാലാം ടെസ്റ്റില്‍ ഇന്ത്യയെ 60 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് പരമ്ബര. രണ്ടാം ഇന്നിംഗ്സില്‍ 245 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മത്സരം അവസാനിക്കാന്‍ ഒരു ദിവസം കൂടി ബാക്കിയിരിക്കെ 184 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബര ആതിഥേയര്‍ സ്വന്തമാക്കി.
രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്ബത് വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലണ്ട് ബൗളര്‍ മോയിന്‍ അലിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇന്ത്യന്‍ നിരയില്‍ ക്യാപ്‌ടന്‍ വിരാട് കൊഹ്‌ലിയും(58) അജിന്‍ക്യ രഹാനെ(51)യുമാണ് അല്‍പമെങ്കിലും തിളങ്ങിയത്. ഇവരെ കൂടാതെ ഋഷഭ് പന്തും (18) ധവാനും (17) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്ബര ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ചാം ടെസ്‌റ്റ് മാത്രം ശേഷിക്കേയാണ് 3-1ന് ഇംഗ്ലണ്ട് പരമ്ബര സ്വന്തമാക്കിയത്.
സ്കോര്‍: ഇംഗ്ലണ്ട് 246, 271. ഇന്ത്യ 273,184.
245 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 22 റണ്‍സെടുക്കുമ്ബോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (0), ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിവീരന്‍ ചേതേശ്വര്‍ പൂജാര (അഞ്ച്), ശിഖര്‍ ധവാന്‍ (17) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. പിന്നാലെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ കൊഹ്‌ലിയും രഹാനെയും ഇന്ത്യയെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും മോയിന്‍ അലിയുടെ പന്തേറിന് മുന്‍പില്‍ ഇന്ത്യയ്ക്ക് പിടിച്ച നില്‍ക്കാനായില്ല. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
സ്കോര്‍ 123ല്‍ നില്‍ക്കെ 18ആം അര്‍ദ്ധസെഞ്ചുറിയുമായി കോഹ്‍ലി പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു.
ഇന്ത്യയെ തകര്‍ത്ത അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റോക്സും അന്‍ഡേഴ്സണും രണ്ടു വീതം വിക്കറ്റ് സ്വന്തമാക്കി. സാം കരനും ബ്രോഡും ഓരോ വിക്കറ്റ് നേടി.
from Anweshanam | The Latest News From India https://ift.tt/2PwZpDZ
via IFTTT