Breaking

Friday, September 28, 2018

വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മകളുടെ മൃതദേഹം സംസ്‌കരിച്ചു

വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നു. മുന്‍ സീറ്റിലിരുന്ന തേജസ്വിനി ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ മരിക്കുകയായിരുന്നു. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ വീട്ടിലാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. അമ്മയായ ലക്ഷ്മിയെ ഒരു നോക്ക് കാണിച്ചശേഷമാണ് സംസ്‌കരിച്ചത്. ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.



from Anweshanam | The Latest News From India https://ift.tt/2NMqwib
via IFTTT