മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. വരവര റാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവാല്‍ഖ, വേനോന്‍ ഗോണ്‍സ്ലേവ്‌സ് എന്നിവരുടെ ജാമ്യഹർജിയാണ് പരിഗണിക്കുന്നത്. പൗരാവകാശ പ്രവർത്തകരുടെ ഹർജി രാജ്യവ്യാപകമായി ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭീമ കൊറേ ഗോവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പൗരവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റോമില ഥാപര്‍ , പ്രശാന്ത് ഭൂഷണ്‍ , പ്രഭാത് പട്നായിക് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് തോടതി ഇന്ന് വിധി പറയുക.
പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്‍റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്ന് പോലീസ് പറയുന്നത്. എന്നാൽ, പ്രധാനമന്ത്രി നേരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു വരവര റാവു,റോമില ഥാപർ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
from Anweshanam | The Latest News From India https://ift.tt/2OWoNDB
via IFTTT