Breaking

Friday, September 28, 2018

തരംഗമാകാൻ ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ; ട്രെയ്‌ലർ കാണാം

ബോളിവുഡിൽ തരംഗം തീർക്കാനെത്തുന്ന ആമിർ ഖാന്റെ പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയിലർ റിലീസ് ചെയ്‌തു. വിജയ് കൃഷണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാബ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖുമാണ് നായികമാര്‍.

1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കി വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. 210 കോടി മുടക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. 

നവംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ സീരിസുമായി ട്രെയ്‌ലറിന് സാമ്യമുണ്ട് എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്നിരുന്നാലും ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ആമിറിന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2DyYfqr
via IFTTT