കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. അന്വേഷണവുമായി ബിഷപ് പൂര്‍ണമായി സഹകരിച്ചുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും കോടതി ഏര്‍പ്പെടുത്തുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിഭാഗം ബോധിപ്പിച്ചു.
കന്യാസ്ത്രീ, സന്യാസസമൂഹത്തിന്റെ ഉന്നതപദവി വഹിച്ച വ്യക്തിയാണെന്നും ഒരു പരാതിയെതുടര്‍ന്ന് അവരെ പദവിയില്‍നിന്ന് നീക്കിയെന്നും ഇതിനുള്ള പ്രതികാരമായാണ് പീഡനപരാതി നല്‍കിയതെന്നും ഹര്‍ജിഭാഗം അഭിഭാഷകന്‍ വാദിച്ചു.
കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും ബിഷപ് സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ബിഷപ്പിനെതിരെയുള്ള മറ്റു പരാതികളില്‍ ജലന്ധറില്‍ അന്വേഷണം ആവശ്യമാണെന്നും കന്യാസ്ത്രീകളുടേതടക്കം രഹസ്യമൊഴി എടുക്കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
from Anweshanam | The Latest News From India https://ift.tt/2zzOvbz
via IFTTT