Breaking

Monday, September 3, 2018

തിരൂരില്‍ അന്ത്യോദയ എക്‌സ്പ്രസിന് താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചു

മലപ്പുറം: കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിന് തിരൂരില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. വരുമാനം പരിശോധിച്ച്‌ അനകൂലമെങ്കില്‍ പിന്നീട് സ്ഥിരം സ്‌റ്റോപ്പാക്കി മാറ്റും. 

മലപ്പുറം ജില്ലയിലെ പ്രധാന റയില്‍വേ സ്‌റ്റേഷനായ തിരൂരില്‍ അന്ത്യോദയ എക്‌സ്പ്രസ് തീവണ്ടിക്ക് സ്‌റ്റോപ്പില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 


ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ദില്ലിയില്‍ റയില്‍വേ മന്ത്രി പീയുഷ് ഗോയലിന് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ജനപ്രതിനിധികളുടേയും ആക്ഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമരങ്ങളും ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.



from Anweshanam | The Latest News From India https://ift.tt/2oAuuLP
via IFTTT