Breaking

Monday, September 3, 2018

മംഗലാപുരം-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ബംഗളൂരു: ബെംഗളൂരുവില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് മംഗലാപുരം-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

സെപ്തംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. റെയില്‍ പാളത്തില്‍ മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് സര്‍വീസ്താ ല്‍കാലികമായി നിര്‍ത്തി വെച്ചത്.

പ്രത്യേക തീവണ്ടികളായ ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ സെപ്റ്റംബര്‍ രണ്ട്, ഒമ്ബത് എന്നീ തീയതികളില്‍ പ്രത്യേക സര്‍വീസും യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ തീവണ്ടി സെപ്റ്റംബര്‍ 8,15 തീയതികളിലും ഓടുന്നതായിരിക്കുമെന്ന് റെയില്‍ വേ മന്ത്രാലയം അറിയിച്ചു.



from Anweshanam | The Latest News From India https://ift.tt/2NcyYWN
via IFTTT