തിരുവനന്തപുരം: ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാളി കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്തെ പ്രശംസിച്ച് കായിക മന്ത്രി ഇപി ജയരാജന്‍. ഇന്ത്യക്കു വേണ്ടി മികവാർന്ന പ്രകടനം കാഴ്ച വച്ച എല്ലാ കായിക താരങ്ങൾക്കും അദ്ദേഹം കായിക കേരളത്തിന്റെ അഭിനന്ദനം അറിയിച്ചു.
പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമുൾപ്പെടെ 69 മെഡലുകളുമായി ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയത്. മെഡൽ പട്ടികയിൽ എട്ടാം സ്ഥാനമാണ് ഇന്ത്യ നേടിയത്.
from Anweshanam | The Latest News From India https://ift.tt/2PwHvRR
via IFTTT