Breaking

Monday, September 3, 2018

ദമാമിലെ പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയത്തിന് തീപിടിച്ചു

ദമാം: ദമാമിലെ പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയത്തിന് തീപിടിച്ചു. ആര്‍കും പരിക്കില്ല. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. അലൂമിനിയം ക്ലാഡിങ് ഉള്ള ബഹുനില കെട്ടിടമാണ് അഗ്നിക്കിരയായത്. 

പ്രധാന രേഖകളെല്ലാം ഇലക്‌ട്രോണിക് സംവിധാനത്തില്‍ സുരക്ഷിതമായതിനാല്‍ കനത്ത നാശനഷ്ടമുണ്ടായില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

20 ഓളം ഫയര്‍ എന്‍ജിനുകളുടെ സഹായത്താലാണ് തീയണച്ചത്. എയര്‍കണ്ടീഷന്‍ സംവിധാനത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2Nczl3D
via IFTTT