Breaking

Monday, September 3, 2018

ചൈനയില്‍ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ രക്ഷിതാക്കളുടെ പ്രക്ഷോഭം; 46 പേര്‍ അറസ്റ്റില്‍

ബീജിങ്: പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിത്തീര്‍ത്ത അനാവശ്യ നൂലാമാലകള്‍ക്കെതിരേ ചൈനയിലെ ലിയാങ് പ്രദേശത്ത് രക്ഷിതാക്കളുടെ അക്രമാസക്ത പ്രക്ഷോഭം. അക്രമത്തില്‍ പങ്കെടുത്ത 46 പേരെ പൊലീസ് പിടികൂടി.

ലിയാങ് സിറ്റി മേയറുള്‍പ്പെടെയുള്ള അധികാരികള്‍ക്കു പല തവണ പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് രക്ഷിതാക്കള്‍ അക്രമാസക്ത മാര്‍ച്ച്‌ നടത്തിയത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കെട്ടിടങ്ങള്‍ക്കും ഇവര്‍ കല്ലും കുപ്പിയും സ്‌ഫോടകവസ്തുക്കളും വലിച്ചെറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2NHCXru
via IFTTT