കാസർകോട്: വിദ്യാർഥിയെക്കൊണ്ട് പ്രിൻസിപ്പലിന്റെ കാലുപിടിപ്പിച്ചെന്ന എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ആരോപണം തെറ്റാണെന്ന് കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം. രമ. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് നവാസിനെതിരേ സർക്കാർ അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്നും എം. രമ പ്രസ്താവനയിൽ അറിയിച്ചു. പ്രിൻസിപ്പൽ എന്ന നിലയിൽ കോളേജിലെ എല്ലാ വിദ്യാർഥിസംഘടനകളോടും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. കാസർകോട് ഗവ. കോളേജിന്റെ സമാധാനാന്തരീക്ഷം തകർത്ത് രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അതിനെതിരേ പൊതുമനസ്സാക്ഷി ഉണരണമെന്നും പ്രിൻസിപ്പൽ അഭ്യർഥിച്ചു. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കേസ് മാനഹാനി ഉണ്ടാക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം. രമയുടെ പരാതിയിൽ വിദ്യാർഥിക്കെതിരേ കാസർകോട് വനിതാ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന് എം.എസ്.എഫ്. നേതാക്കൾ പറഞ്ഞ വിദ്യാർഥിക്കെതിരേയാണ് കേസ്. എം.എസ്.എഫിന്റെ ആരോപണം തെറ്റാണെന്നും വിദ്യാർഥി കാലിലേക്ക് വീഴുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3FsveIf
via IFTTT
Friday, November 19, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം: പ്രിൻസിപ്പൽ നിയമനടപടിക്ക്
വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം: പ്രിൻസിപ്പൽ നിയമനടപടിക്ക്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed