Breaking

Tuesday, November 16, 2021

ഇന്ന് അന്താരാഷ്ട്ര സഹിഷ്ണുതാദിനം

: ഇന്ന് അന്താരാഷ്ട്രാ സഹിഷ്ണുതാദിനം. ബഹുമാനമാണ് സഹിഷ്ണുത, മറ്റുള്ളവരെ അംഗീകരിക്കുന്നതും വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളെ ബഹുമാനിക്കുന്നതും വ്യത്യസ്തതരത്തിലുള്ള മനുഷ്യരെയും അവരുടെ അഭിപ്രായപ്രകടനങ്ങളെയും മാനിക്കുന്നതുമാണത്. വിശാലമായ ഈ കാഴ്ചപ്പാടാണ് 2021-ലെ ലോകസഹിഷ്ണുതാ ദിനം മുന്നോട്ടുെവക്കുന്നത്. വിവിധങ്ങളായ മനുഷ്യർക്കും സംസ്കാരങ്ങൾക്കുമിടയിൽ സഹിഷ്ണുതയുടെ മൂല്യങ്ങൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. സഹിഷ്ണുത ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സമൂഹത്തിൽ സ്നേഹവും സമാധാനവും ഒരുമയും നിലനിർത്താൻ സഹിഷ്ണുതയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നുമുള്ള പാഠമാണ് ഈ ദിനാചരണത്തിലൂടെ ലോകമെങ്ങും പ്രചരിക്കപ്പെടുന്നത്. സഹിഷ്ണുതയുടെ പാഠങ്ങൾ ലോകത്തിനു പകർന്നുനൽകിയ മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികമായ 1995 യു.എൻ. സഹിഷ്ണുതാ വർഷമായി നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് നവംബർ-16 എല്ലാ വർഷവും സഹിഷ്ണുതാദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. സന്ദേശവും പ്രാധാന്യവുംവിശ്വാസം, വംശം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് ഒാരോരുത്തർക്കുമുള്ള വിവിധ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിന്റെ വിവിധ വർണങ്ങളായി അംഗീകരിക്കാനുമാകണം. സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമങ്ങൾ സഹിഷ്ണുതയുടെ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മറ്റുള്ളവരുടെ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാകണം ധാർമിക കടമ എന്നതിലുപരി കാലഘട്ടത്തിന്റെ ആവശ്യമാണ്. സഹിഷ്ണുതയും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിനും തുല്യതയ്ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും വേണ്ടി സംസ്ഥാനങ്ങൾ നിയമനിർമാനം നടത്തണമെന്നും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു. ഇതിലേക്കു നയിക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസം.യുനെസ്കോ-മദൻജീത് സിങ് പുരസ്കാരംസഹിഷ്ണുതയും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിനു യുനെസ്കോ ഏർപ്പെടുത്തിയ പുരസ്കാരമാണ് യുണെസ്കോ-മദൻജീത് സിങ് പുരസ്കാരം. ശാസ്ത്രം, കല, സാംസ്കാരിക മേഖലകളിലെ സുപ്രധാന ഇടപെടലുകൾക്കാണ് പുരസ്കാരം നൽകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3CnVyRM
via IFTTT