ചെങ്ങന്നൂർ: ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിൻമാർഗമാണ് തമിഴ്നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണു സംഭവം.ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽക്കയറി. പിന്നീട്, തീർഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങി. തുടർന്ന് ചെങ്ങന്നൂർ പോലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പോലീസ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിച്ചു. തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയതായി ദൃക്‌സാക്ഷികൾ പറയുന്നു.കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3CjZgMg
via IFTTT
Tuesday, November 16, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ശബരിമലയ്ക്കുപോകാൻ യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധത്തെത്തുടർന്നു മടങ്ങി
ശബരിമലയ്ക്കുപോകാൻ യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധത്തെത്തുടർന്നു മടങ്ങി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed