Breaking

Friday, August 7, 2020

കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു

പാലക്കാട്: ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പോക്കുപ്പടി കുടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു(70) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾക്കും പരിക്കേറ്റു. വെള്ളിയാഴ്ചപുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടായി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കണ്ണൂർ ഇരുട്ടി ഗവ.ഗസ്റ്റ് ഹൗസിന് മുൻപിൽ കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ കാർ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. Content Highlight: One killed due to house collapse caused by heavy rain


from mathrubhumi.latestnews.rssfeed https://ift.tt/33zfX8N
via IFTTT