കോയമ്പത്തൂർ: കോയമ്പത്തൂർ-ആനക്കട്ടി റോഡിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. സീരനായ്ക്കൻപാളയം സ്വദേശി ഇന്ദിരേശ്(22), പൂമാർക്കറ്റ് സ്വദേശിയായ കാർത്തിക് രാജു(22), കസ്തൂരിനായ്ക്കൻ പാളയം സ്വദേശി മോഹൻ ഹരി(23),വടകോവൈ സ്വദേശിയായ മണികണ്ഠൻ(22) എന്നിവരാണ് മരിച്ചത്. വടകോവൈ സ്വദേശിയായ പ്രകാശ്(23) പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ ഇന്ദരീശ്, പ്രകാശ് എന്നിവർ ഹിന്ദുസ്ഥാൻ കോളേജ് വിദ്യാർഥികളും കാർത്തിക് രാജു, മോഹൻ ഹരി, മണികണ്ഠൻ എന്നിവർ കോളേജിലെ മുൻ വിദ്യാർഥികളുമാണ്. കൗണ്ടംപാളയത്തുള്ള സുഹൃത്ത് വെങ്കിടേഷിന്റെ പിറന്നാളോഘോഷത്തിൽ പങ്കെടുത്ത് യുവാക്കൾ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ദിരേശാണ് കാറോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പ്രകാശ് കോയമ്പത്തൂർ സിഎംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30xKceu
via
IFTTT