Breaking

Wednesday, April 22, 2020

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി രജിസ്റ്റർചെയ്തത് എ.കെ.ജി. സെന്ററിന്റെ വിലാസത്തിൽ -എ.എൻ. രാധാകൃഷ്ണൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ രജിസ്ട്രേഷനുവേണ്ടി രജിസ്ട്രാർക്കു നൽകിയിരിക്കുന്ന വിലാസം 'വീണ തൈക്കണ്ടിയിൽ, എ.കെ.ജി. സെന്റർ, പാളയം' എന്നാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. പാർട്ടി ബന്ധങ്ങളും സർക്കാർ ബന്ധങ്ങളും ഐ.ടി. വ്യവസായത്തിനു പ്രയോജനപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 2014-ൽ സാമ്പത്തികമായി നഷ്ടത്തിലായിരുന്ന കമ്പനി 2016-ൽ അദ്ഭുതകരമായ വളർച്ചയാണ് നേടിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നുവെങ്കിലും ഐ.ടി. ഇടപാടുകാരിൽ കൂടുതലും മലയാളികളാണ്. മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും ഭാര്യ നോമിനിയുമായ കമ്പനി പൂർണമായി സംശയത്തിന്റെ നിഴലിലാണ്. എ.കെ.ജി. സെന്ററാണ് അവരുടെ രജിസ്ട്രേഡ് ആസ്ഥാനം. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സീതാറാം യെച്ചൂരിയും മറുപടി പറയണമെന്നും എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. Content Highlight: The chief ministers daughters company was registered by AKG centers address:A.L Radhakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2Y1ynfP
via IFTTT