Breaking

Friday, October 18, 2019

എം ജിയില്‍ പുനര്‍മൂല്യനിര്‍ണയത്തിന്റെ മറവില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം

കോട്ടയം: മാർക്ക് ദാനത്തിനു പിന്നാലെ എം ജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം. പുനർമൂല്യനിർണയത്തിനു സമർപ്പിച്ച 30 ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാനാണ് ശ്രമം നടന്നത്. ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ സഹിതം കൈമാറാനാവശ്യപ്പെട്ടാണ് വി.സിയുടെ കത്ത്. ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ സഹിതം കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ്. എം കോം നാലാം സെമസ്റ്റർ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം കഴിഞ്ഞ പതിനഞ്ചിനാണ് വന്നത്. ഇതിന്റെ പുനർമൂല്യനിർണയ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും ഫോൾസ് നമ്പറും ഉൾപ്പെടെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് കൈമാറണമെന്ന് നിർദേശിച്ചുകൊണ്ടുള്ള വി.സി ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടിയുള്ള കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ഈ കത്ത് പരീക്ഷാ കൺട്രോളർക്ക് ലഭിക്കുകയും ചെയ്തു. ഡോ. പ്രഗാഷിന്റെ ലെറ്റർ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. പുനർമൂല്യനിർണയ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത്, ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും ഫാൾസ് നമ്പറും സഹിതം കൈമാറുന്നത് മാർക്ക് തട്ടിപ്പിനാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. content highlights:irregularity in re evalutaion of answersheet in mg university


from mathrubhumi.latestnews.rssfeed https://ift.tt/33GI96A
via IFTTT