കോന്നി: സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. കോന്നിയിൽ ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടിയേരി കോന്നി മൈലപ്രയിലെ മാർ കുറിയാക്കോസ് ആശ്രമത്തിലെത്തിയത്. ഇവിടുത്തെ ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി കോടിയേരി അരമണിക്കൂറോളം ചർച്ച നടത്തി.വൈദികർക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് കോടിയേരി ഇവിടെ നിന്ന് മടങ്ങിയത്. ഓർത്തഡോക്സ് സഭക്ക് അർഹമായ നീതി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് കോടിയേരി കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി പറഞ്ഞു. സർക്കാരുമായി തർക്കമില്ല. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു, ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ലെന്നും വൈദികർ പ്രതികരിച്ചു. മൈലപ്ര ആശ്രമം സുപ്പീരിയർ റവ.നഥാനിയേൽ റമ്പാൻ, മാനേജർ ഫാദർ.പി.വൈ ജസൺ, ഫാ.റോയി മാത്യു, ഫാ.മർക്കോസ് എന്നിവരുമായി കോടിയേരി ബാലകൃഷ്ണൻ കൂടി കാഴ്ച നടത്തി .സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ എന്നിവർ പങ്കെടുത്തിരുന്നു. നേരത്തെ കോടിയേരി ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബസേലിയസ് പൗലോസ് ദ്വിതീയൻ ബാവയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു. Content Highlights:CPM State sec Kodiyeri Balakrishnan meet Orthodox sabha representatives in Konni
from mathrubhumi.latestnews.rssfeed https://ift.tt/32lzm9P
via
IFTTT