Breaking

Friday, October 18, 2019

സിംഹത്തോട്‌ ‘സൊള്ളാൻ’ കൂട്ടിൽച്ചാടിയ ആളെ രക്ഷിച്ചു

ന്യൂഡൽഹി: സിംഹവുമായി 'മിണ്ടാൻ' അതിന്റെ കൂട്ടിലേക്കുചാടിയ യുവാവിനെ മൃഗശാലാ അധികൃതർ രക്ഷിച്ചു. ബിഹാർ സ്വദേശി റെഹാൻ ഖാനാണ് (28) വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡൽഹി മൃഗശാലയിലെ സിംഹക്കൂട്ടിൽ കടന്നത്. കൂട്ടിനുള്ളിൽ ഖാനെക്കണ്ട സന്ദർശകർ വിവരം മൃഗശാലാ അധികൃതരെ അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തുമ്പോൾ സിംഹത്തിനുമുമ്പിലിരുന്ന് അതിനോട് 'മിണ്ടുക'യായിരുന്നു ഇയാൾ. ഒരുമണിക്കൂർനീണ്ട ശ്രമത്തിനൊടുവിൽ സിംഹത്തെ വെടിവെച്ചുമയക്കി ജീവനക്കാർ ഖാനെ പുറത്തെത്തിച്ചു പോലീസിന് കൈമാറി. സിംഹവുമായി സംസാരിക്കാനാണ് കൂട്ടിൽച്ചാടിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന ഖാന്റെ മനോനില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. വളരെ ഉയരമുള്ള രണ്ടുചുറ്റ് ഇരുമ്പുവേലി കയറിയാണ് ഇയാൾ സിംഹക്കൂട്ടിലേക്കുചാടിയത്. 2014 സെപ്റ്റംബറിൽ ഇവിടത്തെ വെള്ളക്കടുവയുടെ കൂട്ടിലേക്കുചാടിയയാൾക്ക് ജീവൻനഷ്ടമായിരുന്നു. Content Highlights:escapes unhurt


from mathrubhumi.latestnews.rssfeed https://ift.tt/2oTmd9n
via IFTTT