Breaking

Friday, October 18, 2019

പ്രൈവറ്റ് സെക്രട്ടറി മന്ത്രിയുടെ സഹായിമാത്രം; അദാലത്തിൽ പങ്കെടുത്തത് ചട്ടവിരുദ്ധം

തിരുവനന്തപുരം: മന്ത്രിയെ ഭരണകാര്യങ്ങളിൽ സഹായിക്കാൻമാത്രം ചുമതലയുള്ള പ്രൈവറ്റ് സെക്രട്ടറി സർവകലാശാല അദാലത്തിൽ പങ്കെടുത്തത് ചട്ടവിരുദ്ധം. പ്രൊ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്കുപോലും സർവകലാശാലയുടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടാനാകില്ല. എന്നിട്ടും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീൻ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.മന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് പ്രൈവറ്റ് സെക്രട്ടറി. എന്നാൽ, സർക്കാർ ഫയലിൽ ഒപ്പുെവക്കാനോ കുറിപ്പെഴുതാനോ അദ്ദേഹത്തിനു കഴിയില്ല. മന്ത്രിക്കുകിട്ടുന്ന നിവേദനങ്ങളും മറ്റും കൈകാര്യംചെയ്യുന്നതും പ്രൈവറ്റ് സെക്രട്ടറിമാരാണ്. മന്ത്രിയുടെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുക്കാനും കഴിയും. എന്നാൽ, പ്രത്യേകമായൊരു അഭിപ്രായപ്രകടനത്തിനോ ഔദ്യോഗികരേഖകളിൽ ഒപ്പുവെക്കാനോ പാടില്ല.സർവകലാശാലകളുടെ കാര്യത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെടുന്നെന്ന പരാതി മുന്പും ഉയർന്നിരുന്നു. കേരള സർവകലാശാലയുടെ മൂല്യനിർണയക്യാമ്പുകൾ മന്ത്രിയുെട പേഴ്‌സണൽ സ്റ്റാഫംഗം സന്ദർശിച്ചെന്ന ആരോപണവും ഇതിൽപ്പെടും. മൂല്യനിർണയം നടത്തുന്ന അധ്യാപകരും പരീക്ഷാ കൺട്രോളറും ക്യാമ്പിന്റെ ചെയർമാനും കൺവീനർക്കും മാത്രം പ്രവേശനമുള്ളിടത്താണിത്. ഇതിനെതിരേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എതിർപ്പുമുണ്ടായി. സിൻഡിക്കേറ്റ് സ്റ്റാന്റിങ് കമ്മിറ്റിയിൽ മന്ത്രി കെ.ടി. ജലീലിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥൻ പങ്കെടുത്തതും വിവാദമായിട്ടുണ്ട്. അത് ചട്ടവിരുദ്ധമാണെന്നതിനാൽ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളിൽ ചിലർ വിട്ടുനിൽക്കുകയും ഇക്കാര്യം വൈസ് ചാൻസലറെ അറിയിക്കുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2qnPA4c
via IFTTT