Breaking

Saturday, October 19, 2019

യു.പി.യിൽ കോളേജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ കോളേജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോണിന്റെ ഉപയോഗം യോഗി ആദിത്യനാഥ് സർക്കാർ പൂർണമായി നിരോധിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വിദ്യാർഥികൾക്കും അധ്യാപകർക്കും നിരോധനം ബാധകമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. നേരത്തേ മന്ത്രിസഭായോഗങ്ങൾ ഉൾപ്പെടെയുള്ള തന്റെ ഔദ്യോഗിക പരിപാടികളിൽ യോഗി ആദിത്യനാഥ് മൊബൈൽഫോൺ ഉപയോഗം നിരോധിച്ചിരുന്നു. പ്രധാന യോഗങ്ങൾക്കിടയിൽപ്പോലും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്സാപ്പ് സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു തീരുമാനം. Content Highlights:Mobile phone ban in UP colleges and Universities


from mathrubhumi.latestnews.rssfeed https://ift.tt/31udM1J
via IFTTT