Breaking

Sunday, October 20, 2019

'പീയുഷ് ഗോയല്‍ ചോദ്യം ചെയ്തത് എന്റെ പ്രൊഫഷണലിസത്തെ'- നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിപീയുഷ് ഗോയൽ എന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനർജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാർ തള്ളിയതാണെന്ന് പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കിൽ അവരോടും ഞാൻ സത്യസന്ധമായി കാര്യങ്ങൾ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളിൽ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ചിന്തയിൽ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും ഇത്തരത്തിൽ പദ്ധതികളും ഉപദേശങ്ങളും ഞങ്ങൾ നൽകാറുണ്ട്. പലയിടത്തും ബിജെപി സർക്കാരാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിലെ മലനീകരണ ബോർഡുമായി ഞങ്ങൾ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു അത്. ഞങ്ങളുടെ നിർദേശങ്ങളിൽ പലതും അവർ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഉപഭോഗം കുറയകയാണെന്ന് ദേശീയ സാമ്പൾസർവേയുടെ കണക്കുകൾ നോക്കിയാൽ മനസ്സിലാകുമെന്നും അഭിജിത് ബാനർജി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകർഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനർജി. ഭാര്യ എസ്താർ ഡഫ്ലോക്കും ഹാർവാർഡ് സർവകലാശാല പ്രഫസർ മിഷേൽ ക്രെമർക്കും ഒപ്പമാണ് അഭിജിത് ബാനർജി സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ടത്. Content Highlgihts:Piyush Goyal Questioning My Professionalism"-Abhijit Banerjee


from mathrubhumi.latestnews.rssfeed https://ift.tt/31tjz7B
via IFTTT