Breaking

Tuesday, October 22, 2019

2000 രൂപയുടെ കള്ളനോട്ടുകൾ നൽകി പശുവിനെ വാങ്ങി; രണ്ടുപേർ അറസ്റ്റിൽ

എടവണ്ണ: 2000 രൂപയുടെ 13 കള്ളനോട്ടുകൾ നൽകി ക്ഷീര കർഷകനിൽനിന്ന് പശുവിനെ വാങ്ങിയെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എടവണ്ണ തുവ്വക്കാട് വേക്കലക്കണ്ടിയിലെ കുളത്തിങ്ങൽ ശരീഫ് (38), തുവ്വക്കാട് മൊട്ടക്കുന്നിലെ കുളത്തിങ്ങൽ ശറഫുദ്ദീൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നൽകിയ 26,000രൂപയും കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ 27-നാണ് തൃക്കലങ്ങോട് ആമയൂരിലെ വെള്ളാരംകല്ലിങ്ങൽ കടവൻ സൈദലവിയിൽ നിന്ന് ഇവർ പശുവിനെ വാങ്ങിയത്. ഇവർ നൽകിയ നോട്ടുകളിൽനിന്ന് 2000-രൂപ നൽകി കഴിഞ്ഞ ഞായറാഴ്ച സൈദലവി ആമയൂരിലെ മിൽമ സൊസൈറ്റിയിൽനിന്ന് കാലിത്തീറ്റ വാങ്ങി. കള്ളനോട്ടാണെന്ന് സംശയംതോന്നിയ സൊസൈറ്റിക്കാർ പോലീസിനെ അറിയിച്ചു. പിടിയിലായവർ എളയൂർ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് കച്ചവടം ഉറപ്പിച്ചത്. അന്വേഷണത്തിൽ ഇരുവരും എടവണ്ണ തുവ്വക്കാടിലുള്ളവരാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് അറസ്റ്റ്. കള്ളനോട്ടാണെന്ന പൂർണബോധ്യത്തോടെയാണ് ഇവർ പണം കൈമാറിയതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.പിന്നിൽ വൻശൃംഖലയെന്ന് നിഗമനം എടവണ്ണ: കള്ളനോട്ട് പിടികൂടിയ കേസിൽ കൂടുതൽ കണ്ണികളുണ്ടെന്ന് പോലീസ് നിഗമനം. പ്രതികൾനൽകിയ മൊഴിയനുസരിച്ച് തിങ്കളാഴ്ച മൂന്നിടങ്ങളിൽ പോലീസ് പരിശോധന നടത്തി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയത്തായിരുന്നു പരിശോധന. ഊർങ്ങാട്ടിരി പൂവത്തിക്കൽ സ്വദേശി അനിൽ എന്നയാളിൽനിന്നാണ് കള്ളനോട്ട് കൈപ്പറ്റിയതെന്ന് പ്രതികൾ മൊഴിനൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/31BtOqC
via IFTTT