Breaking

Sunday, September 15, 2019

മാപ്രാണം കൊലപാതകം: ഞെട്ടലോടെ നാട്ടുകാര്‍

മാപ്രാണം: തിയേറ്ററിലെ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാത്രിയിൽ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മാപ്രാണം പ്രദേശം. വർണ തിയേറ്ററിലെത്തുന്ന വാഹനങ്ങൾ സമീപത്തെ റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെച്ചൊല്ലി മേഖലയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ തർക്കം ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്ന നിലയിലേക്കെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. തിയേറ്ററിലെത്തുന്ന വാഹനങ്ങൾ പിറകുവശത്തെ റോഡിൽ പാർക്കുചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വാലത്ത് രാജന്റെ (67) കൊലപാതകത്തിൽ കലാശിച്ചത്. തിയേറ്റർ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെയും മരുമകൻ വിനുവിനെയും വീട്ടിലെത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം ഒടുങ്ങിയത് അരുംകൊലയിൽ; ഒടുവിൽ പ്രതി പിടിയിൽ. രാജന്റെ വീട്ടിലെ സി.സി.ടി.വി.യിലും ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുതന്നെ മറ്റൊരു വീടുവെച്ചാണ് മകൾ വിൻഷയും ഭർത്താവ് വിനുവും താമസിക്കുന്നത്. രാജന് തലയിലും പുറത്തും കൈയ്ക്കും വെട്ടേറ്റപ്പോൾ വിനുവിന് മൂന്നിടത്ത് കുത്തേറ്റു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിയേറ്ററിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് തിയേറ്റർ അടച്ചിട്ടിരിക്കുകയാണ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ തിയേറ്ററിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlights:Mapranam Rajan Murder, parking dispute lead to murder, Varna theater worker in arrest


from mathrubhumi.latestnews.rssfeed https://ift.tt/2LvtRiF
via IFTTT