വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡർമാർക്ക് യു.എസ്. കോൺഗ്രസ് അംഗങ്ങളുടെ കത്ത്. ലോകസമാധാനത്തിനും യു.എസിന്റെ ദേശീയസുരക്ഷയ്ക്കും ദോഷമായി ബാധിക്കുന്ന തർക്കം പരിഹരിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ അംബാസഡർ കെന്നത്ത് ജസ്റ്റർ, പാകിസ്താനിലെ അംബാസഡർ പോൾ ഡബ്ല്യു. ജോൺസ് എന്നിവർക്കാണ് ഏഴ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചത്. അഫ്ഗാൻ സമാധാനദൗത്യമുൾപ്പെടെ മേഖലയിലെ യു.എസിന്റെ താത്പര്യങ്ങളിൽ നിർണായകസ്ഥാനമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് കത്തിൽപറയുന്നു. തങ്ങളുടെ അധികാരപരിധിയിൽനിന്നുകൊണ്ട് സംഘർഷ ലഘൂകരണത്തിന് സാധ്യമായതെല്ലാം ചെയ്യാനും കോൺഗ്രസ് അംഗങ്ങൾ ഇരുഅംബാസഡർമാരോടും ആവശ്യപ്പെട്ടു. യു.എസിലുള്ള കശ്മീരികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഇവർപറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Ng9vvW
via
IFTTT