Breaking

Saturday, September 14, 2019

എന്‍സിപിയില്‍ നിന്ന് രാജിതുടരുന്നു; ലോക്‌സഭാ എംപി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പാർട്ടി എംപിയും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ ഉദയ് രഞ്ജൻ ഭോസ് ലെയാണ് ലോക്സഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തു. വെള്ളിയാഴ്ചയാണ് ഭോസ് ലെ താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് രാജിക്കത്ത് നൽകിയത്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് ചർച്ചനടത്തിയിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/2NW10pA
via IFTTT