ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഡൽഹിയിലെ എയിംസ് ആശുപത്രി ശൂചീകരിച്ചു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയും അമിത് ഷായും മറ്റു നേതാക്കളും ചേർന്ന് ആശുപത്രിയുടെ നിലം തൂത്തുവാരി. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. ഇതിന്റെ ഭാഗമായി സേവനവാരം ഉൾപ്പടെ ബിജെപി ഒരാഴ്ചത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ ഇന്ന് സേവാസപ്താഹത്തിൽ പങ്കാളികളാകും. നമ്മുടെ പ്രധാനമന്ത്രി തന്റെ ജീവിതം മുഴുവൻ രാഷ്ട്രസേവനത്തിനായി സമർപ്പിക്കുകയും ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം തങ്ങൾ സേവാസപ്താഹമായി ആഘോഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ആശുപത്രി വൃത്തിയാക്കലിന് ശേഷം ബിജെപി പ്രവർത്തകർ എയിംസിലെ രോഗികൾക്ക് പഴങ്ങൾ വിതരണം ചെയ്തു. #WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the partys Seva Saptahcampaign launched to celebrate PM Modis birthday pic.twitter.com/1bO0nzGgoU — ANI (@ANI) September 14, 2019 Content Highlights:Amit Shah sweeps floor at AIIMS for PM Modis birthday
from mathrubhumi.latestnews.rssfeed https://ift.tt/30khQRj
via
IFTTT