Breaking

Friday, August 23, 2019

വജ്രം തിരിച്ചറിയാനുള്ള വീഡിയോ കണ്ടു തീര്‍ന്നപ്പോള്‍ യുവതിക്ക് മുന്നില്‍ തെളിഞ്ഞത് അമൂല്യ വജ്രം

പാർക്ക് സന്ദർശനത്തിനെത്തിയ മിറാൻഡ ഹോളിങ്ഷീഡ് എന്ന യുവതിയെ കാത്തിരുന്നത് വജ്രസൗഭാഗ്യം. വജ്രമെങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോ കണ്ട് തീരുമ്പോൾ കൺമുന്നിൽ തിളങ്ങുന്ന വജ്രത്തെ തിരിച്ചറിഞ്ഞ മിറാൻഡ ആനന്ദവും ആശ്ചര്യവും ഒന്നിച്ചാണനുഭവിച്ചത്. യുഎസിലെ അർക്കനാസിലെ ക്രേറ്റർ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാർക്ക് സന്ദർശനത്തിനെത്തിയ മിറാൻഡയ്ക്ക് വജ്രം ലഭിക്കുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ലോകത്തിലെ ഒരേയൊരു വജ്രഖനിയാണ് ക്രേറ്റർ ക്രേറ്റർ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാർക്ക്. നിരവധി സന്ദർശകർ ഈ പാർക്കിലെത്താറുണ്ട്.ഇവിടെ വജ്രങ്ങൾക്കായി തിരച്ചിൽ നടത്തുന്നത് സന്ദർശകരുടെ പതിവാണ്. യുട്യൂബ് വീഡിയോ കണ്ട ശേഷം ചുറ്റും നോക്കുന്നതിനിടെയാണ് തിളങ്ങുന്ന വജ്രം കണ്ണിൽ പെട്ടതെന്ന് മിറാൻഡ പറയുന്നു. പാറക്കഷണങ്ങൾക്കിടയിൽ കിടന്ന മഞ്ഞ നിറമുള്ള വസ്തു വജ്രമാണെന്ന് തിരിച്ചറിയാൻ നിന്നെയും നിമിഷങ്ങൾ വേണ്ടി വന്നെന്ന് ഇവർ കൂട്ടിച്ചേർത്തു. അടുത്ത ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്നാവണം വജ്രം കൺമുന്നിലെത്തിയതെന്ന് പാർക്കിലെ ജീവനക്കാരനായ വേമോൻ കോക്സ് പറഞ്ഞു. മഴയെ തുടർന്ന് ഉണങ്ങിയ ഇലകളും മേൽമണ്ണും ഒലിച്ചു പോകുന്നതിനൊപ്പം ചെറിയ വജ്രത്തരികളും ഒഴുകിയെത്തുമെന്നും പ്രകാശത്തിൽ തിളങ്ങുന്നതിനാൽ വജ്രത്തെ വേഗം തിരിച്ചറിയാനാവുമെന്നും കോക്സ് പറയുന്നു. ലാവാശിലകൾ രൂപാന്തരം പ്രാപിച്ചാണ് ഈ വജ്രം ഉണ്ടായതെന്ന് കോക്സ് പറയുന്നു. പാർക്കിൽ നിന്ന് ലഭിക്കുന്ന രത്നത്തിന്റെ ഉടമസ്ഥാവകാശം അത് കിട്ടുന്ന ആൾക്കാണ്. അതു കൊണ്ട് പാർക്കിൽ ഭാഗ്യം തേടിയെത്തുന്ന സന്ദർശകരുടെ എണ്ണം കൂടുതലാണ്. Content Highlights: Woman Found A 3.72 Carat Diamond While While Watching Video On How To Find Diamonds


from mathrubhumi.latestnews.rssfeed https://ift.tt/30sHIeX
via IFTTT