Breaking

Sunday, June 27, 2021

ചാരക്കേസിന്റെ ലക്ഷ്യം ക്രയോജനിക് വിദ്യ തകർക്കലോ?

തിരുവനന്തപുരം: ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ തകർക്കാൻ ഉന്നതതല ഗൂഢാലോചന നടന്നോയെന്ന് ചാരക്കേസ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. പരിശോധിക്കും. ക്രയോജനിക് സാങ്കേതികവിദ്യ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്നെയും മറ്റൊരു ശാസ്ത്രജ്ഞനായ ഡി. ശശികുമാറിനെയും പോലീസിലെയും ഐ.ബി.യിലെയും ഉന്നത ഉദ്യോഗസ്ഥർ മർദിച്ചതെന്ന് നമ്പി നാരായണൻ ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിഷന് മൊഴികൊടുത്തിരുന്നു. സി.ബി.ഐ. ഡൽഹി യൂണിറ്റിലെ പ്രത്യേക അന്വേഷണസംഘത്തലവൻ സുനിൽ റാവത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച 14 പേജുള്ള എഫ്.ഐ.ആറിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഇന്ത്യൻ ക്രയോജനിക് സാങ്കേതികവിദ്യയുടെ പ്രധാനഭാഗമായ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ശാസ്ത്രജ്ഞനായിരുന്നു എസ്. നമ്പി നാരായണൻ. തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥർ ഡോ. മുത്തു നായകത്തെയും ഡോ. യു.ആർ. റാവുവിനെയും ചാരക്കേസിൽ പെടുത്താൻ ശ്രമിച്ചിരുന്നതായും അദ്ദേഹം കമ്മിഷനോടു വെളിപ്പെടുത്തിയിരുന്നു. തന്നെ ക്രൂരമായി മർദിച്ച 18 പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരുടെ പേരും നമ്പി നാരായണൻ കമ്മിഷന് നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ. ഇപ്പോൾ പ്രതിചേർത്തിട്ടുള്ളത്. കേസിലെ പ്രധാന പ്രതി മറിയം റഷീദയെ അന്യായമായി തടങ്കലിൽെവച്ച് ചോദ്യംചെയ്യുന്ന അവസരത്തിൽപ്പോലും പോലീസ് യാതൊരു എഫ്.ഐ.ആറും ഇട്ടിരുന്നില്ലെന്നും ജയിൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഒരു വിദേശവനിതയ്ക്ക് ഇന്ത്യയിൽെവച്ചുണ്ടായ ദുര്യോഗത്തെക്കുറിച്ചും കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യവും സി.ബി.ഐ. സമർപ്പിച്ച എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. നമ്പി നാരായണൻ, കമ്മിഷനുമുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും സി.ബി.ഐ.യുടെ അന്വേഷണപരിധിയിലുണ്ടാകും. ചാരക്കേസ് ആദ്യം അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയ സി.ബി.ഐ. സംഘം എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റഫർ റിപ്പോർട്ടിലും പോലീസിലെ ഉന്നതരായ സിബി മാത്യൂസ്, ജോഷ്വാ, സ്മാർട്ട് വിജയൻ എന്ന എസ്. വിജയൻ എന്നിവർക്കെതിരേ വകുപ്പുതല നടപടി ശുപാർശ ചെയ്തിരുന്നെങ്കിലും കേരള സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. Content Highlight: ISRO espionage case:


from mathrubhumi.latestnews.rssfeed https://ift.tt/3hcRsTU
via IFTTT