കോഴിക്കോട്: പ്രളയദുരിതത്തിലകപ്പെട്ടവർക്ക് കൈത്താങ്ങായി ലോഡ് കണക്കിന് ദുരുതാശ്വാസ സാമഗ്രികൾകൊടുത്തുവിട്ടതിന് മധുരസ്നേഹം തിരിച്ച് നൽകിയ കോഴിക്കോട്ടുകാർക്ക് നന്ദി അറിയിച്ച് തിരുവനന്തപുരംമേയർ വി.കെ.പ്രശാന്ത്. തിരുവനന്തപുരം കോർപ്പറേഷൻ ദുരിതാശ്വാസ വസ്തുക്കളുമായി കോഴിക്കോട്ടേക്ക് അയച്ച ലോറി തിരിച്ചുവരുമ്പോഴാണ് അവിടുത്തുകാർ മേയർക്ക് മധുര സ്നേഹം കൊടുത്തയച്ചത്. മധുരസ്നേഹമായി തേനൂറും ഹൽവ ലഭിച്ചതിന്റെ സന്തോഷം മേയർ പ്രശാന്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളേക്കാൾ ഭാരം ഈ സ്നേഹത്തിനുണ്ടെന്നും ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും പ്രശാന്ത് കുറിച്ചു. പ്രശാന്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ലോഡ് കണക്കിന് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകിയെത്തിയിരുന്നു. ഇതിൽ എഴുപത്തഞ്ചാമത്തെ ലോഡുമായിപ്പോയ ലോറി തിരികെയെത്തിയത് കോഴിക്കോടൻ ഹൽവയുമായിട്ടായിരുന്നു. കോഴിക്കോട് കാരിശ്ശേരിയിലെത്തിയ ലോറിയിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരുംചേർന്ന് മേയർ ബ്രോയ്ക്ക് മധുര സമ്മാനം കൊടുത്തയച്ചത്. കാരശ്ശേരി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കാണ് നഗരസഭയിൽനിന്നുള്ള എഴുപത്തഞ്ചാമത്തെ ലോഡ് പോയത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദിന്റെ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് ഹൽവ കൊടുത്തയച്ചത്. ലോഡിനൊപ്പം എത്തിയ വൊളന്റിയർമാരായ ശരത് രാജ്, അൻഷാദ് എന്നിവർക്കും കോഴിക്കോടൻ മധുരം നൽകാൻ അവർ മറന്നില്ല. Content Highlgihts:Thiruvananthapuram mayor VK Prasanth-Kozhikodan haluva-flood kerala
from mathrubhumi.latestnews.rssfeed https://ift.tt/2MzyFoY
via
IFTTT