ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ സുരക്ഷാ മതിൽ ചാടിക്കടന്ന് യുവാവ് വിമാനത്താവള റൺവേയിൽ കടന്നു. റൺവേയിൽ പുറപ്പെടാൻ സജ്ജമാക്കിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ അടുത്ത് വരെ ഇയാൾ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എഞ്ചിന് അടുത്ത് എത്തുകയും വിമാനത്തിന് അടിയിൽ കൂടി സഞ്ചരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാൾ വിമാനത്തിനടുത്തെത്തുന്നത് കണ്ട പൈലറ്റ് ഉടൻ തന്നെ എഞ്ചിൻ ഓഫ് ചെയ്തതിനാലാണ് അപകടം ഒഴിവായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന യുവാവിന് 26 വയസുണ്ടെന്നും ഇയാൾ മുംബൈ സയോൺ ഏരിയയിൽ നിന്നുള്ള ആളാണെന്നുമാണ് വിവരം. ഇയാളെ പിന്നീട് സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ ഡി.ജി.സി.ഐ അന്വേഷണം തുടങ്ങി. I dont even 🤦🏻♀️ How did he enter? What was CISF doing ? He goes so close to the engine 🙈🙈 Unbelievable.@LiveFromALounge @aneeshp @shaktilumba @shukla_tarun @flyspicejet @MoCA_GoI @Mohan_Rngnathan pic.twitter.com/CsgjseuIeu — Gul Panag (@GulPanag) August 22, 2019 Content Highlights:Both the DGCA and CISF said they would conduct a probe over the incident
from mathrubhumi.latestnews.rssfeed https://ift.tt/2U5yEud
via
IFTTT