Breaking

Thursday, August 22, 2019

കശ്മീരിലെ പിന്തുണ: നന്ദി അറിയിക്കാന്‍ ഡോവല്‍ റഷ്യയിലെത്തി

ന്യൂഡൽഹി: കശ്മീർ വിഷയം സജീവമായി നിൽക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്താനാണ് അജിത് ഡോവൽ റഷ്യയിലെത്തിയത്. കശ്മീരിൽ ഇന്ത്യ വരുത്തിയ മാറ്റങ്ങൾക്ക് റഷ്യ പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ സന്ദർശനം. കിഴക്കൻ സാമ്പത്തിക ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ വ്ളാദിവൊസ്ടോക് സന്ദർശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി സാഹചര്യങ്ങൾ അറിയിക്കുന്നതിനും കൂടിയാണ് ഡോവൽ റഷ്യയിലെത്തിയത്. ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ഡയറക്ടർ ദിമിത്രി റൊഗോസിനുമായും ഡോവൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചർച്ചകൾ വ്ളാദിവൊസ്ടോക്ക് ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. Content Highlights:Russia strongly coming out in support of Indias position on Jammu and Kashmir.


from mathrubhumi.latestnews.rssfeed https://ift.tt/2KOUeQA
via IFTTT