Breaking

Thursday, August 22, 2019

കരീബിയന്‍ ടെസ്റ്റിന് തുടക്കം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം

ആന്റിഗ്വ: ഒരു മത്സരം, അതിന്റെ ഫലം രണ്ടുവർഷത്തിലേറെ നീണ്ടുനിൽക്കും. വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) പുതുതായി തുടങ്ങിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരുരാജ്യങ്ങളുടെയും ആദ്യമത്സരമാണിത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 2021 ജൂണിലായതിനാൽ ഈ ടെസ്റ്റിന്റെ ഫലം അക്കാലംവരെ പ്രധാനമാണ്. ടെസ്റ്റിൽ ഏറെക്കാലമായി ഒന്നാം റാങ്കിലുള്ള ഇന്ത്യയ്ക്ക് ഒരു മത്സരംപോലും ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യൻ സമയം രാത്രി ഏഴുമുതൽ ആന്റിഗ്വയിലെ നോർത്ത് സൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം. അതും തിരുത്താൻ കോലി രണ്ടു ചരിത്രനേട്ടങ്ങൾ ഇന്ത്യൻ നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നു. ഈ ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയ്ക്ക് കൂടുതൽ ടെസ്റ്റ് ജയം സമ്മാനിച്ച നായകൻ എന്ന ധോനിയുടെ റെക്കോഡിനൊപ്പം കോലിയെത്തും. 60 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച എം.എസ്. ധോനി 27 മത്സരങ്ങൾ ജയിച്ചപ്പോൾ കോലി 46 മത്സരങ്ങളിൽ 26 എണ്ണം ജയിച്ചു. ഈ മത്സരത്തിൽ ഒരു സെഞ്ചുറി നേടിയാൽ കോലി നായകനെന്നനിലയിൽ സെഞ്ചുറി നേട്ടത്തിൽ റിക്കി പോണ്ടിങ്ങിനൊപ്പമെത്തും (19 സെഞ്ചുറി). ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് ടെസ്റ്റിൽ നായകനായി 25 സെഞ്ചുറി നേടിയിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് ഇപ്പോൾ പോണ്ടിങ്ങാണ്. അകത്തും പുറത്തും അവസാനം കളിച്ച പരമ്പരയിൽ മുരളി വിജയും കെ.എൽ. രാഹുലും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഈ കൂട്ടുകെട്ട് പരാജയമായപ്പോൾ മായങ്ക് അഗർവാളിനെയും ഹനുമ വിഹാരിയെയും ഓപ്പണർമാരാക്കി. പിന്നെ ഹനുമ വിഹാരിക്ക് പരിക്കേറ്റതോടെ മായങ്കിനൊപ്പം ലോകേഷ് തിരിച്ചെത്തി. വിൻഡീസിനെതിരേ മായങ്കും ലോകേഷും ചേർന്ന് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഹനുമ വിഹാരിയും പരിഗണനയിലുണ്ടാകും. തുടർന്ന് ചേതേശ്വർ പുജാരയും കോലിയുമുണ്ട്. കീപ്പറായി ഋഷഭ് പന്തിനാണ് കൂടുതൽ സാധ്യത. ഫോമിൽനിൽക്കെ പരിക്കുമൂലം സ്ഥാനം നഷ്ടമായ വൃദ്ധിമാൻ സാഹയും ടീമിലുണ്ട്. രോഹിത് ശർമ, ഹനുമ വിഹാരി, അജിൻക്യ രഹാനെ എന്നിവർ ഒരു സ്ഥാനത്തിനായി മത്സരിക്കുന്നു. പേസർമാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവർ കളിച്ചേക്കും. കോലിയ്ക്ക് 18 ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ജേഴ്സി നമ്പർ 18 തന്നെ. ടെസ്റ്റിൽ ജേഴ്സി നമ്പർ അവതരിപ്പിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യമത്സരം വ്യാഴാഴ്ച വെസ്റ്റിൻഡീസിനെതിരേയാണ്. ആഷസ് പരമ്പരമുതലാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നത്. മറ്റ് ഇന്ത്യൻ താരങ്ങളുടെ ജേഴ്സി നമ്പറുകൾ: രോഹിത് ശർമ - 45, അജിൻക്യ രഹാനെ - 3, ചേതേശ്വർ പുജാര - 25, രവീന്ദ്ര ജഡേജ - 8, ഇഷാന്ത് ശർമ - 97, ഋഷഭ് പന്ത് - 17, മുഹമ്മദ് ഷമി - 11, കുൽദീപ് യാദവ് - 21, മായങ്ക് അഗർവാൾ -14, ആർ. അശ്വിൻ - 99, ഹനുമ വിഹാരി - 44. ഇരു രാജ്യങ്ങളും തമ്മിൽ ടെസ്റ്റിൽ 90 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 30 എണ്ണത്തിൽ വിൻഡീസ് വിജയം കണ്ടു. 20 വിജയങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. 46 മത്സരങ്ങൾ സമനിലയായി. 1971 -ൽ അജിത് വഡേക്കറിന്റെ നേതൃത്വത്തിലായിരുന്നു വിൻഡീസിനെതിരേ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയം. അന്നു ഗാരി സോബേഴ്സിനെയും സംഘത്തെയും 1-0 എന്ന നിലയ്ക്കാണ് ഇന്ത്യ തകർത്തത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം ടെസ്റ്റ് ഇന്ത്യ നേടിയപ്പോൾ ബാക്കി മത്സരങ്ങളെല്ലാം സമനിലയിൽ കലാശിച്ചു. Content Highlights:India vs West Indies 1st Test


from mathrubhumi.latestnews.rssfeed https://ift.tt/2ZcXRrB
via IFTTT