വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാൽ നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങൾക്കോ ഞാൻ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും നടത്തിയ ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യേണ്ട ഉഭയകക്ഷി തർക്കം മാത്രമാണ് കശ്മീരെങ്കിലും ആവശ്യപ്പെട്ടാൽ മാത്രം സഹായത്തിന് യുഎസ് പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീർഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്നുമാണ് എക്കാലത്തും ഇന്ത്യയുടെ ഉറച്ച നിലപാട്. എന്നാൽ ഇതിന് വിരുദ്ധമായി മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ പ്രസ്താവനകൾ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതിന് വിശദീകരണവുമായിട്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തിയിരിക്കുന്നത്. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിടയുള്ള സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം ഏറെ പ്രധാന്യമർഹിക്കുന്നുണ്ട്. Content Highlights:Willing to Assist on Kashmir If Requested-Trump,US state department Tones Down Trumps Offer
from mathrubhumi.latestnews.rssfeed https://ift.tt/2Hnrv3b
via
IFTTT