Breaking

Thursday, August 22, 2019

ചിദംബരത്തിന് പിന്തുണയുമായി ശശി തരൂരിന്റെ ട്വീറ്റ്; schadenfreude-ന്റെ അര്‍ഥം ഇതാണ്

കോഴിക്കോട്: ഐ.എൻ.എക്സ്. മീഡിയ കേസിൽ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂർ എം.പി. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിൻ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്ക് സഹിതമാണ് ശശി തരൂർ എം.പി. ട്വിറ്ററിലൂടെ പി. ചിദംബരത്തിന് പിന്തുണ അറിയിച്ചത്. മറ്റുള്ളവരുടെ ദുരിതത്തിൽ അതിയായി സന്തോഷിക്കുന്ന സ്വഭാവമെന്നാണ് ഈ വാക്കിന്റെ അർഥം. അവസാനം നീതി ജയിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, അതുവരെ പകയുള്ള മനസ്സുള്ളവരെ ഈ ദുരിതംകണ്ട് അതിയായി സന്തോഷിക്കാൻ അനുവദിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ — Shashi Tharoor (@ShashiTharoor) August 21, 2019 Content Highlights: inx media case; shashi tharoor mps tweet to support p chidambaram, meaning of schadenfreude


from mathrubhumi.latestnews.rssfeed https://ift.tt/2NkcsLr
via IFTTT