അയോധ്യ: അയോധ്യയിലെ ഭൂമിതർക്കം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ വാദം പുരോഗമിക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തിൽ ക്ഷേത്രനിർമാണത്തിനുള്ള കല്ലുകൾ ഒരുക്കിത്തുടങ്ങി. കേസിൽ ദിവസേന വാദം കേൾക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു കല്ലുകൾ ഒരുക്കിത്തുടങ്ങിയതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശർമ പറഞ്ഞു. രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിർമാണത്തിനുള്ള ഏകദേശം 70 ശതമാനം പണികൾ പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. അയോധ്യയ്ക്കുസമീപം കാർസേവക്പുരത്താണു കല്ലുകൾ സമാഹരിച്ചിരിക്കുന്നത്. വർഷങ്ങളായി പൊടിപിടിച്ചുകിടന്ന കല്ലുകൾ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കല്ലുകൾ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനിൽനിന്നു വൈകാതെ എത്തിക്കും. നവംബറോടെ സുപ്രീംകോടതിയിലെ വാദം പൂർത്തിയാകുമെന്നാണു കരുതുന്നത്. ഇതോടെ രാമക്ഷേത്രനിർമാണത്തിനുള്ള പാതയൊരുങ്ങുമെന്നാണു പ്രതീക്ഷ. അതിനാൽ, കല്ലുകൾ ഒരുക്കുന്നതിനുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട് -രാം ജന്മഭൂമി ന്യാസ് തലവൻ മഹാന്ത് നൃത്യ ഗോപാൽ ദാസ് പറഞ്ഞു. Content Highlights:ayodhya temple stone carving speed up by vhp
from mathrubhumi.latestnews.rssfeed https://ift.tt/2z94fBf
via
IFTTT