Breaking

Monday, August 19, 2019

തിരുനെൽവേലിയിൽ കാമുകനൊപ്പം പോയ മകൾക്ക് ‘ ആദരാഞ്ജലി’ പോസ്റ്റർ പതിപ്പിച്ച് അമ്മ

ചെന്നൈ: കാമുകനൊപ്പം പോയ മകൾക്ക് നാടുമുഴുവൻ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. വീട്ടമ്മയായ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചത്. കോളേജ് വിദ്യാർഥിനിയായ മകൾ അഭി (19) അയൽവാസിയോടൊപ്പം പോയി വിവാഹം ചെയ്തതിന്റെ ദേഷ്യത്തിലായിരുന്നു നടപടി. നാലുവർഷം മുമ്പ് ഭർത്താവ് മരിച്ച അമരാവതിയുടെ മൂന്ന് പെൺമക്കളിൽ രണ്ടാം മകളാണ് അഭി. ഓഗസ്റ്റ് 14-നാണ് അഭി അയൽവാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. അടുത്തദിവസം നാട്ടിൽ പലയിടങ്ങളിലും അഭിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമായി. മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടർന്ന് ഇവ നാടുമുഴുവൻ പതിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു. അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഭർത്താവ് മരിച്ചതിന് ശേഷം മക്കളെ വളർത്താൻ ഏറെ കഷ്ടപ്പെട്ട തനിക്ക് മകൾ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിർന്നതെന്നും അമരാവതി വിശദീകരിച്ചു. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് താൻ മകളുമായുള്ള ബന്ധത്തെ എതിർത്തതെന്നും ഇവർ പറഞ്ഞു. അഭിയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട വിവരം സന്തോഷ് പോലീസിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. Content Highlights:daughter eloped; mother says her daughter dies and published poster in tirunelveli


from mathrubhumi.latestnews.rssfeed https://ift.tt/2P285H6
via IFTTT