തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ ഫലമായി മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ ഹിമാലയത്തിന് സമാന്തരമായി സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം. മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധൻ മുതൽ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട് വയനാട്ടിൽ മഴ ഭീഷണിയുയർത്തിയേക്കില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ സാധാരണ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. Content Highlights:depression over bay of bengal, kerala flood 2019, heavy rain 2019
from mathrubhumi.latestnews.rssfeed https://ift.tt/2MSSxmm
via
IFTTT