കോഴിക്കോട്: നാല് ദിവസമായി മുടങ്ങിയ ഷൊർണൂർ-കോഴിക്കോട് പാതയിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ട്രാക്കുകളും പാലങ്ങളും എൻജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ പ്രത്യേക ട്രെയിനിൽ പരിശോധന പൂർത്തിയാക്കി. വെള്ളം ട്രാക്കുകളിൽ നിന്ന് ഇറങ്ങി. സർവീസ് പുനരാരംഭിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. ഉച്ചയോടെ സർവീസുകൾ പുന:സംഘടിപ്പിച്ച് ഷെഡ്യൂൾ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകൾ കോഴിക്കോട് മംഗലാപുരം കൊങ്കൺ റൂട്ടിലൂടെ കടത്തിവിടും. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ വെള്ളം കയറുകയും കാരക്കാടിന് സമീപം മണ്ണിടിയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച ട്രെയിൻ ഗതാഗതം നിർത്തിവച്ചത്. ഇതോടെ മലബാറിൽ ട്രെയിൻ ഗതാഗതം താറുമാറായി. വടക്കൻ കേരളത്തിനും മലബാറിനും ഇടയിൽ യാത്രാക്ലേശം രൂക്ഷമായി. സാധാരണഗതിയിൽ രാവിലെ നാല് മണി മുതൽ കണ്ണൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് എട്ട് ട്രെയിനുകൾ 10 മണിക്കുള്ളിൽ ഓടുന്ന സ്ഥാനത്ത് ഇന്ന് ഒരേ ഒരു പാസഞ്ചർ മാത്രമാണ് ഓടിയത്. ഇത് വൻ യാത്രാക്ലേശമാണ് സൃഷ്ടിച്ചത്. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് കോഴിക്കോടേക്ക് സർവീസ് നടത്തുന്നുണ്ട് Content Highlights: Tracks are clear and safe says Inspection team
from mathrubhumi.latestnews.rssfeed https://ift.tt/31wZYUw
via
IFTTT