ചാവക്കാട്: പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊന്ന കേസിൽ രണ്ട് എസ്.ഡി.പി.ഐ. പ്രവർത്തകർകൂടി അറസ്റ്റിൽ. ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), ചാവക്കാട് പാലയൂർ കരിപ്പയിൽ ഫാമിസ് (42) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി. ഇവർ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയവരിൽ പ്രധാനികളാണെന്നും എന്നാൽ, നൗഷാദിനെ വെട്ടിയ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും ചാവക്കാട് എസ്.എച്ച്.ഒ. ജി. ഗോപകുമാർ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് മുസ്തഫ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി അംഗവും ഫാമിസ് പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റുമാണെന്ന് പോലീസ് അറിയിച്ചു. എസ്.ഡി.പി.ഐ. പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), എസ്.ഡി.പി.ഐ. പ്രവർത്തകനും പോപ്പുലർ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയാ പ്രസിഡന്റുമായ പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 30-ന് വൈകീട്ടാണ് മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. Content Highlights:Congress Worker Noushad murder, two SDPI workers arrested
from mathrubhumi.latestnews.rssfeed https://ift.tt/2zfuLt1
via
IFTTT