Breaking

Friday, August 23, 2019

യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ 11 മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറയിൽ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ 11 മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. ചാപ്പാറ മുരിങ്ങത്തറ ദിനേഷ്ബാബുവിന്റെ ഭാര്യ അജിതയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് ദിനേഷ്ബാബു(38)വിനെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബർ 18-നാണ് അജിത(34)യെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ദിനേഷ്ബാബുവിന്റെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിനും സ്ത്രീധനപീഡനത്തിനും നേരത്തേ പോലീസ് കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായ നിരന്തരപീഡനം മൂലമാണ് അജിത ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പദ്മരാജൻ, എസ്.ഐ. ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.ആർ. പ്രദീപ്, സി.കെ. സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Content Highlights:woman set fire, husband arrested after 11 month for domestic violence, Dowry issue, abuse


from mathrubhumi.latestnews.rssfeed https://ift.tt/31YYy5n
via IFTTT