Breaking

Saturday, August 24, 2019

പ്രളയത്തിന്റെ പേരില്‍ ഗള്‍ഫില്‍നിന്ന് പണം പിരിച്ച് സ്വര്‍ണകടത്ത്; വണ്ടൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിച്ച് സ്വർണ കടത്ത് നടത്തിയ ആൾ പിടിയിലായി. ഒരു കിലോ സ്വർണവുമായി വണ്ടൂർ സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. ചായപ്പൊടി പാക്കറ്റിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ജിദ്ദിയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾ എത്തിയത്. മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഇയാൾ പ്രവാസികളിൽ നിന്നും മറ്റും ഇയാൾ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വർണം വാങ്ങിയത്.കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. Content Highlights: Gold smuggling in the name of flood relief


from mathrubhumi.latestnews.rssfeed https://ift.tt/2NtmNor
via IFTTT