ലഖ്നൗ: ഇന്ത്യയുടെ ജി.ഡി.പി. വളർച്ചനിരക്ക് സാമ്പത്തികസേവന സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 6.2 ശതമാനമാക്കി താഴ്ത്തി. ഈവർഷം 6.8 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. അടുത്തവർഷത്തെ വളർച്ചനിരക്കിലും അവർ 0.6 ശതമാനത്തിന്റെ കുറവുവരുത്തിയിട്ടുണ്ട്. തൊഴിലവസരങ്ങളിലെ കുറവ്, ഗ്രാമീണമേഖലയിലെ കുടുംബങ്ങളിലെ ദാരിദ്ര്യം, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള സമ്മർദം നിമിത്തം അനുഭവപ്പെടുന്ന കടുത്ത സാമ്പത്തികസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനമാണു വളർച്ച കുറയാനുള്ള കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്. പുറത്തുനിന്നുള്ള സമ്മർദങ്ങൾ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല. ആഭ്യന്തര ഘടകങ്ങളാണ് ഇന്ത്യൻ സാന്പത്തികരംഗത്തെ വലിയതോതിൽ സ്വാധീനിച്ചത് -അവർ വ്യക്തമാക്കി. ജനുവരി-മാർച്ച് പാദത്തിൽ 5.8 ശതമാനം വളർച്ചനിരക്കാണ് രാജ്യം രേഖപ്പെടുത്തിയത്. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിസർവ് ബാങ്കും ഈ വർഷത്തെ സാമ്പത്തികവളർച്ചനിരക്ക് ഏഴു ശതമാനത്തിൽനിന്ന് 6.9 ശതമാനമാക്കി കുറച്ചിരുന്നു. Content Highlights:moodys lowers indias rating
from mathrubhumi.latestnews.rssfeed https://ift.tt/2U0wE6s
via
IFTTT