മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 42-ാമത് വാർഷിക പൊതുയോഗം ഇന്ന്. ഏറെ നാളുകളായി പരീക്ഷണാടിസ്ഥാനത്തിൽ സേവനം നൽകിവരുന്ന ജിയോ ഗിഗാഫൈബർ രാജ്യവ്യാപകമായി സേവനമാരംഭിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടൊപ്പം ജിയോഫോൺ പരമ്പരയിലെ ഏറ്റവും പുതിയ സ്മാർട് ഫീച്ചർഫോൺ ജിയോഫോൺ 3 യും വേദിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കും. കഴിഞ്ഞ വർഷത്തെ പൊതുയോഗത്തിലാണ് റിലയൻസ് ഗിഗാഫൈബർ സേവനങ്ങൾ പ്രഖ്യാപിച്ചത്. 1100 നഗരങ്ങളിൽ ഗിഗാഫൈബർ ഫൈബർ ടു ദി ഹോം സേവനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. 2016 മുതൽ തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ച ഗിഗാഫൈബർഉടൻ രാജ്യവ്യാപകമായി സേവനം തുടങ്ങിയേക്കും. റിലയൻസ് ജിയോ പുതിയ ജിയോഫോൺ പുറത്തിറക്കുമെന്ന് അടുത്തിടെയാണ് റിപ്പോർട്ടുകൾ വന്നത്. ജിയോഫോൺ 3 എന്നപേരിൽ പുറത്തിറങ്ങുന്ന ഫോണിൽ കൂടുതൽ സ്മാർട് ഫീച്ചറുകൾ അവതരിപ്പിച്ചേക്കും. Content Highlights: reliance industries limited AGM gigafibre and jiophone launch
from mathrubhumi.latestnews.rssfeed https://ift.tt/2Tp0rVM
via
IFTTT