മലപ്പുറം: കേരളത്തിൽനിന്നുള്ള 60 പേർ അഫ്ഗാനിസ്താനിൽ ഐ.എസിനുവേണ്ടി പ്രവർത്തിക്കുന്നതായി സന്ദേശം. മലപ്പുറം എടപ്പാളിൽനിന്ന് ഐ.എസിൽ ചേർന്ന മുഹമ്മദ് മുഹസിൻ മരിച്ചതായി ബന്ധുക്കൾക്ക് കിട്ടിയ സന്ദേശത്തിലാണ് ഈ വിവരമുള്ളത്. 'കുറച്ചുവർഷങ്ങൾക്കിടയിൽ 98-പേരാണ് ഐ.എസിൽ ചേർന്നത്. ഇതിൽ 38 പേർ കൊല്ലപ്പെട്ടു. 60 പേർ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെ'ന്നാണ് സന്ദേശത്തിലുള്ളത്. അഫ്ഗാനിസ്താനിലുള്ള ഐ.എസ്. കമാൻഡർ ഹുസൈഫ അൽ ബാകിസ്താനി വഴിയാണ് മുഹസിൻ ഐ.എസിൽ ചേർന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയ വിവരം. കോളേജിൽനിന്ന് വിനോദയാത്രയ്ക്കെന്നുപറഞ്ഞ് 2017-ൽ വീട്ടിൽനിന്നുപോയ മുഹ്സിനെ പിന്നീട് കാണാതാകുകയായിരുന്നു. അതേവർഷം ഒക്ടോബറിലാണ് ഇയാൾ ഐ.എസിൽ ചേർന്നെന്ന സന്ദേശം വീട്ടുകാർക്കു കിട്ടിയത്. തൃശ്ശൂരിലെ എൻജിനിയറിങ് കോളേജിൽ നാലാംവർഷ മെക്കാനിക്കൽ വിദ്യാർഥിയായിരുന്ന മുഹ്സിൻ അന്തർമുഖനായിരുന്നു. നാട്ടുകാർക്കും മുഹ്സിനെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും മുറിയടച്ച് ഇന്റർനെറ്റിലായിരുന്നു സദാസമയവും. ഇതുവഴിയാണ് ഐ.എസുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. ഐ.എസിേലക്ക് േകരളത്തിൽനിന്നുള്ളവരെ എത്തിച്ചതായി േദശീയ അന്വേഷണ ഏജൻസിയുെട കുറ്റപത്രത്തിലുള്ള തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദശി അബ്ദുൽ റാഷിദ് അബ്ദുള്ള (31) അഫ്ഗാനിസ്താനിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞമാസം സന്ദേശം വന്നിരുന്നു. content highlights:60 keralites in isis
from mathrubhumi.latestnews.rssfeed https://ift.tt/2ZpQI3Y
via
IFTTT