ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻചിറ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അദ്ദേഹം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാർധയിൽ ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്നായിരുന്നു പരാതി. രാഹുൽ കേരളത്തിലെ വയനാട്ടിൽനിന്ന് മത്സരിക്കുന്നതിലൂടെ കോൺഗ്രസ് ഭൂരിപക്ഷ വിഭാഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മോദി പ്രസംഗിച്ചുവെന്നാണ് പരാതി ഉയർന്നത്. ഭൂരിപക്ഷ വിഭാഗങ്ങൾ അധിവസിക്കുന്ന മണ്ഡലങ്ങളിൽ മത്സരിക്കാൻ ആ പാർട്ടിയുടെ നേതാക്കൾ ഭയക്കുന്നു എന്നായിരുന്നു പരാമർശം. അതുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങൾ ന്യൂനപക്ഷമായ മണ്ഡലങ്ങളിൽ അഭയം പ്രാപിക്കാൻ അവർ നിർബന്ധിതരായതെന്നും ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഉയർന്ന നിരവധി പരാതികൾ ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്കെത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. Content highlights:PM Narendra Modi, Model code of conduct, EC
from mathrubhumi.latestnews.rssfeed http://bit.ly/2vsbuCB
via
IFTTT